Skip to main content

അറിയിപ്പുകൾ

 

കുസാറ്റില്‍ അന്തര്‍ദേശീയ സമ്മേളനം ഇന്ന് മുതല്‍

 

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ സിവില്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12,13,14 തീയതികളില്‍ സിവില്‍ എന്‍ജിനീയറിങ്ങിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സമ്മേളനം നടത്തുന്നു.ഇരുന്നൂറില്‍പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യും.

കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങ് പ്ലേസ്‌മെന്റ് ഹാളില്‍ വെച്ച് നടത്തുന്ന മൂന്നു ദിവസത്തെ സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരുടെ ക്ലാസുകള്‍ ഉണ്ടായിരിക്കും. ഇന്ത്യന്‍ ജിയോടെക്നിക്കല്‍ സൊസൈറ്റിയുടെയും ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്‌റിറ്റിയൂട്ടിന്റേയും അഖിലേന്ത്യാ ചെയര്‍മാന്‍ ഡോ. അനില്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

 

യുവജന ക്യാമ്പ്

 

എറണാകുളം നെഹ്റു യുവകേന്ദ്ര യുവജനങ്ങള്‍ക്കായി ഡിസംബര്‍ 19 മുതല്‍ 23 വരെ അഞ്ചുദിവസത്തെ വ്യക്തിത്വവികസന നേതൃത്വപരിശീലന ക്യാമ്പ് വയനാട് വെച്ച് സംഘടിപ്പിക്കുന്നു.15 നും 29നും മദ്ധ്യേ പ്രായമുള്ള എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരായ യുവതീയുവാക്കള്‍ക്കു പങ്കെടുക്കാം. 

ഫോണ്‍: 8714508255

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ അങ്കണവാടികളിലേക്ക് 2023-24 വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡര്‍സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 26 ന് ഉച്ചക്ക് 2 മണിവരെ 

ഫോണ്‍:9188959723

date