Skip to main content

കരുതലും കൈത്താങ്ങും അദാലത്ത് 21 മുതൽ; ഇതുവരെ 1357 പരാതികൾ*

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിൽ നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്ത് ഡിസംബർ 21 മുതൽ ജനുവരി 3 വരെ നടക്കും. 21 ന് കൊച്ചി, 23 ന് കുന്നത്തുനാട്, 24 ന് ആലുവ, 26 ന് മുവാറ്റുപുഴ, 27 ന് കോതമംഗലം, 30ന് നോ൪ത്ത് പറവൂ൪, ജനുവരി 3 ന് കണയന്നൂ൪ എന്നീ താലൂക്കുകളിലാണ് അദാലത്തുകൾ. അദാലത്ത് നടക്കുന്ന വേദികൾ. (കണയന്നൂ൪ താലൂക്കിലെ വേദി സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകും) 

കൊച്ചി- ടിഡി സ്കൂൾ, മട്ടാഞ്ചേരി

കുന്നത്തുനാട് - ഹയ൪ സെക്ക൯ഡറി സ്കൂൾ ഫോ൪ ഗേൾസ് പെരുമ്പാവൂ൪

ആലുവ – ആലുവ ടൗൺഹാൾ

മുവാറ്റുപുഴ – നി൪മ്മല ഹയ൪ സെക്ക൯ഡറി സ്കൂൾ, മുവാറ്റുപുഴ

കോതമംഗലം- മാ൪ ബേസിൽ കൺവെ൯ഷ൯ സെന്റ൪

പറവൂ൪ – മുനിസിപ്പൽ ടൗൺ ഹാൾ

 

ഇതുവരെ 1357 പരാതികളാണ് അദാലത്തിലേക്ക് ആകെ ലഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം പരാതികൾ. 408 എണ്ണം. സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 106 പരാതികളും കണയന്നൂ൪ താലൂക്കുമായി ബന്ധപ്പെട്ട് 156 പരാതികളും കുന്നത്തുനാട് താലൂക്കുമായി ബന്ധപ്പെട്ട് 102 പരാതികളും ലഭിച്ചു. അക്ഷയ സെന്ററുകൾ മുഖേനയും താലൂക്ക് ഓഫീസുകളിൽ നേരിട്ടും എന്ന karuthal.kerala.gov.in വെബ് സൈറ്റ് വഴി ഓൺലൈനായുമാണ് പരാതികൾ സ്വീകരിച്ചത്. 

 

അദാലത്തിന്റെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ പൂ൪ണ ചുമതല ജില്ലാ കളക്ട൪ക്കാണ്. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവ൪ അദാലത്തിന് നേതൃത്വം നൽകും. അദാലത്തുമായി ബന്ധപ്പെട്ട് ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേ൪ന്നു. അദാലത്ത് സംഘാടനവുമായും പരാതികളിൽ സ്വീകരിച്ച തുട൪ നടപടികൾ സംബന്ധിച്ചും യോഗം വിലയിരുത്തി. ഹുസൂ൪ ശിരസ്തദാ൪ അനിൽ കുമാ൪ മേനോ൯, തഹസിൽദാ൪മാ൪, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

date