Post Category
ദേശീയ ഉപഭോക്തൃ ദിനാചരണം ഇന്ന്
തൃശ്ശൂര്‍ ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം 'ഉപഭോക്തൃ അവകാശ ജാലകം' പി. ബാലചന്ദ്രന്‍ എം.എല്‍.എ ഇന്ന് (ഡിസംബര്‍ 24) രാവിലെ 9.45 ന് ഉദ്ഘാടനം ചെയ്യും. അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയാകും. ഉദ്ഘാടന ചടങ്ങിനു ശേഷം 'നിര്‍മ്മിതബുദ്ധി (എ.ഐ) നയിക്കുന്ന പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ വിവരങ്ങള്‍, സ്വകാര്യതാ ലംഘനങ്ങള്‍, വിവേചനപരമായ രീതികള്‍, തെറ്റായ വിവരങ്ങളുടെ പ്രചാരണം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സെമിനാറിനു ശേഷം അവകാശ സഭ എന്ന പേരില്‍ ചര്‍ച്ചയും നടക്കും.
date
- Log in to post comments