Post Category
ബി.ഫാം ലാറ്ററൽ എൻട്രി: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
2025 ജനുവരി 5ന് നടത്തുന്ന ബി.ഫാം (ലാറ്ററൽ എൻട്രി) 2024 കോഴ്‌സിലേയ്ക്കുളള പ്രവേശന പരീക്ഷക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികളുടെ കാൻഡിഡേറ്റ് പോർട്ടലിലെ ഹോം പേജിൽ ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും കൃത്യമായി നൽകിയതിനുശേഷം 'Admit Card' എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രന്റൗട്ട് എടുക്കാം. ഫോൺ: 0471 2525300.
പി.എൻ.എക്സ്. 5875/2024
date
- Log in to post comments