Post Category
ദര്‍ഘാസ് പരസ്യം
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കെ.എ.എസ്.പി., എന്‍.എച്ച്.എം, എസ്.ടി. എച്ച്.എം.സി, മെഡിസെപ്, വിമുക്തി മിഷന്‍, എല്‍.എസ്.ജി.ഡി. തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാറു കളുടെ വിവിധ സംയോജിത പദ്ധതികള്‍ക്കു കീഴില്‍ വരുന്ന രോഗികള്‍ക്ക് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും 2025 ഫെബ്രുവരി ഒന്നു മുതല്‍ വിതരണം ചെയ്യുന്നതിനായി നിലമ്പൂര്‍ പരിസരത്തുള്ള സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറങ്ങളുടെ വില്‍പന ജനുവരി എട്ടിന് വൈകുന്നേരം മൂന്നിന് അവസാനിക്കും. ദര്‍ഘാസുകള്‍ ജനുവരി ഒമ്പതിന് രാവിലെ 11 മണി വരെ സ്വീകരിക്കുമെന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04931220351.
date
- Log in to post comments