Post Category
മള്‍ട്ടിമീഡിയ പ്രദര്‍ശനത്തിലേക്ക് സ്‌കൂള്‍ കലോത്സവ ഫോട്ടോകള്‍ ക്ഷണിച്ചു
ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മള്‍ട്ടിമീഡിയ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. കേരള മീഡിയ അക്കാദമിയുടെയും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് പ്രദര്‍ശനം. ഇതിനായി പോയകാല കലോത്സവത്തിലെ അസുലഭ ചിത്രങ്ങള്‍ ക്ഷണിക്കുന്നു. ഫോട്ടോകള്‍ കൈവശമുള്ള ആര്‍ക്കും schoolkalolsavamphotos@gmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 31 ന് മുമ്പ് മെയില്‍ ചെയ്യാം. സംഘാടക സമിതി തിരഞ്ഞെടുക്കുന്ന ഫോട്ടോകള്‍ എന്‍ലാര്‍ജ് ചെയ്ത് കലോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447202479.
(പി.ആര്‍/എ.എല്‍.പി/2803)
date
- Log in to post comments