Skip to main content

വര്‍ക്കിംഗ് ഗ്രൂപ്പ് പരിശീലനം

 തദ്ദേശഭരണ സ്ഥാപനത്തില്‍ സര്‍ക്കാര്‍ മാര്‍ഗരേഖ അനുസരിച്ച് പുതുതായി രൂപീകരിച്ച ജൈവ വൈവിധ്യ മാനേജ്‌മെന്റ്, കാലാവസ്ഥവ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം വര്‍ക്കിംഗ് ഗൂപ്പിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് തൃശൂര്‍ കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.   ഒക്‌ടോബര്‍ 26,27 തീയതികളില്‍ പടന്നക്കാട് കാര്‍ഷിക കോളേജിലാണ് പരിശീലനം.  26 ന് കാസര്‍കോട്, മഞ്ചേശ്വരം, കാറടുക്ക ബ്ലോക്ക് പഞ്ചായത്തുകള്‍, ബ്ലോക്ക് അതിര്‍ത്തിയിലെ ഗ്രാമപഞ്ചായത്തുകള്‍, കാസര്‍കോട് നഗരസഭ എന്നിവക്കും 27 ന് ജില്ലയിലെ ബാക്കി തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുമായിരിക്കും പരിശീലനം.  ഓരോ തദ്ദേശഭരണസ്ഥാപനത്തില്‍ നിന്നും വര്‍ക്കിംഗ് ഗൂപ്പ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കണ്‍വീനര്‍, ബി.എം.സി. കണ്‍വീനര്‍, വര്‍ക്കിംഗ് ഗൂപ്പിലെ രണ്ടംഗങ്ങള്‍ എന്നിവരാണ് രാവിലെ 10 മണി മുതല്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്.

date