Skip to main content

സംസ്ഥാനതല റോള്‍ പ്ലേ മത്സരം

 

ജനസഖ്യാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തില്‍ നടത്തിവരുന്ന റോള്‍ പ്ലേ മത്സരത്തിന്റെ സംസ്ഥാനതല മത്സരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശിലന സമിതി (എസ്.സി.ഇ.ആര്‍.ടി)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ 14 ജില്ലകളെ പ്രതിനിധീകരിച്ച് എഴുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കൗമാരക്കാര്‍ക്കിടയിലെ കുറ്റവാസനകള്‍ക്കും മദ്യ മയക്കുമരുന്ന് ഉപയോഗത്തിനും എതിരായി ബോധവത്കരണത്തിനുതകുന്ന തരത്തിലുള്ള തീമുകളിലായിരുന്നു റോള്‍ പ്ലേ അവതരിപ്പിച്ചത്. എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളും  കരസ്ഥമാക്കി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം ദേശീയതലത്തില്‍ മത്സരിക്കും.

     പി.എന്‍.എക്‌സ്.4836/18

date