Post Category
ദര്‍ഘാസ് ക്ഷണിച്ചു.
പളളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേലപ്പുറം, മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ തടപ്പറമ്പ്, ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഞാറക്കുന്ന്, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കാരാട്ട് കുന്നുമ്മല്‍, പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ചെന്നീരി എസ്.സി കോളനി എന്നിവിടങ്ങളില്‍ 110 എം.എം കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 1,92,620 രൂപയാണ് അടങ്കല്‍ തുക. ദര്‍ഘാസ് ഫോറങ്ങള്‍ ഡിസംബര്‍ 19 ഉച്ചയ്ക്ക് ഒരു മണി വരെ ഭൂജല വകുപ്പ് ജില്ലാ ഓഫീസറുടെ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങള്‍ ജില്ലാ ഓഫീസര്‍, ഭൂജലവകുപ്പ്, മലപ്പുറം വിലാസത്തില്‍ ഡിസംബര്‍ 19 വൈകുന്നേരം മൂന്നിനകം ലഭിക്കണം. നിരതദ്രവ്യമായി അടങ്കല്‍ തുകയുടെ രണ്ടര ശതമാനം ഭൂജലവകുപ്പ് ജില്ലാ ഓഫീസറുടെ വിലാസത്തില്‍ മാറാവുന്ന വിധം ഡി.ഡിയായി ദര്‍ഘാസിനോടൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0483 2731450.
date
- Log in to post comments