Skip to main content

എം.ആര്‍ വാക്‌സിനേഷന്‍ : കോട്ടക്കല്‍ മണ്ഡലത്തിലും യോഗം ചേര്‍ന്നു

എം.ആര്‍ വാക്‌സിനേഷന്‍ കുറവായ കോട്ടക്കല്‍ മണ്ഡലത്തില്‍ എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളുടെ അധ്യക്ഷതയില്‍  സ്‌കൂള്‍ പ്രധാന അധ്യാപകരുടെയും ഐ.സി.ഡി.എസ് പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു ചേര്‍ത്തു.  നഗരസഭ ചെയര്‍മാന്‍ കെ.കെ. നാസര്‍ അധ്യക്ഷത വഹിച്ചു.  രേഖാമൂലം രക്ഷിതാക്കല്‍ തങ്ങളുടെ കുട്ടിക്ക് വാക്‌സിനേഷന്‍ എടുക്കേണ്ടതില്ലായെന്ന് അറിയിക്കുന്നവരെ മാത്രം കുത്തിവെപ്പില്‍ നിന്നും ഒഴിവാക്കിയാല്‍ മതിയെന്ന് യോഗം തീരുമാനിച്ചു.  ഇതിനായി ആരോഗ്യ വകുപ്പിന്റെയും ജില്ലാ കലക്ടറുടെയും ഭാഗത്ത് നിന്നും പൂര്‍ണ്ണമായ സഹകരണം ഉണ്ടാകും. മദ്രസാ അധ്യാപകരെയും പള്ളി ഖത്തീബ് മാരെയും വിളിച്ച് ചേര്‍ത്ത് ബോധവല്‍ക്കരണം നടത്തും.  മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും പി.ടി.എ യോഗം ചേര്‍ന്ന് രക്ഷിതാക്കളെ ബോധവല്‍ക്കരിക്കും.
 യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനന്‍ (കുറ്റിപ്പുറം), എ.പി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ (മാറാക്കര), മെഡിക്കല്‍ ഓഫീസര്‍ സലീല തുടങ്ങിയവര്‍ സംസാരിച്ചു.  

 

date