Skip to main content

അപേക്ഷ ക്ഷണിച്ചു

പറവൂർ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഭവനരഹിതരായ ഗുണഭോക്താക്കൾക്ക് പി .എം .എ .വൈ പദ്ധതിയിൽ ഭവന നിർമാണത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ  ബ്ലോക്ക് ഡെവലപ്‌മെൻറ് ഓഫീസർക്ക് 21നകം നേരിട്ട് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. 

 

കഞ്ഞിക്കുഴി :  പ്രധാനമന്ത്രി ആവാസ് യോജന  (ഗ്രാമീൺ )പദ്ധതി പ്രകാരം  ഭവന രഹിതർക്ക് ഭവനത്തിനായി അപേക്ഷിക്കാം.  അപേക്ഷകൾ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  നേരിട്ട് നൽകണം.  അവസാന തീയതി ഫെബ്രുവരി 21.  വിശദ വിവരങ്ങൾക്ക് ഫോൺ : 0478- 2862445

 

ഓട്ടിസം ക്ലബ് വാർഷികം

 

ആലപ്പുഴ : ആലപ്പുഴ ഓട്ടിസം ക്ലബിന്റെ  മൂന്നാമത് വാർഷികം    നടന്നു.   ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്  കമ്മറ്റി ചെയർമാൻ അഡ്വ.മനോജ് കുമാർ യോഗം  ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ  അനു ജയിംസ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും, സംരക്ഷണത്തെക്കുറിച്ചും, നാഷണൽ ട്രസ്റ്റ് ആക്ട്,ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയെക്കുറിച്ചും  എൽ.എൽ.സി. മെമ്പർ മുജീബ് എന്നിവർ ഓട്ടിസം അവബോധ ക്ലാസും നടത്തി. 

 

date