Post Category
അതിജീവനം ചലച്ചിത്രോത്സവം ഫെബ്രുവരി 25ന് തുടങ്ങും
സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രശ്മി ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ അതിജീവനം പ്രമേയമാക്കി ചലച്ചിത്രോത്സവം നടത്തുന്നു. മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ ഫെബ്രുവരി 25 മുതല്‍ 27 വരെയാണ് പരിപാടി. ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഞ്ച് വിഖ്യാത സിനിമകളും എട്ട് ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനം 25 ന് വൈകീട്ട് ആറിന് തുടങ്ങുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 26 ന് വൈകീട്ട് അഞ്ചിന് ചലച്ചിത്ര താരം അനുമോള്‍ നിര്‍വഹിക്കും. 27 ന് വൈകീട്ട് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ പ്രമുഖ ചലച്ചിത്ര സംവിധായകര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യ പാസ് വഴിയാണ്. രജിസ്ട്രേഷന് 9400198360, 9496003205 എന്ന നമ്പറില്‍ ബന്ധപ്പെടാം.
date
- Log in to post comments