Skip to main content

കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് കാഞ്ഞങ്ങാട് ഒരുങ്ങുന്നു

കുടുംബശ്രീ വനിതകളുടെ കൈപ്പുണ്യവും വൈവിദ്ധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ രുചി വൈവിദ്ധ്യവും  ആസ്വദിക്കാന്‍ കാഞ്ഞങ്ങാടിന് അവസരം ഒരുങ്ങുന്നു. കുടുംബശ്രീ ജില്ലാമിഷനും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമായി 'ഭക്ഷ്യമേള 2017'  സംഘടിപ്പിക്കുന്നു. ഈ മാസം 20 മുതല്‍ ആരംഭിക്കുന്ന ഭക്ഷ്യമേളയില്‍ വിവിധതരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തല്‍സമയം നിര്‍മ്മിച്ചു നല്‍കുന്നു. ജില്ലയിലുളള വിവിധ കുടുംബശ്രീ കഫേ, കാറ്ററിംഗ് മേഖലയിലെ വനിതകളാണ് ഭക്ഷ്യമേള ഒരുക്കുന്നത്. കുടുംബത്തോടൊപ്പം വിവിധതരത്തിലും രുചിയിലുമുളള ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍  ആസ്വദിച്ച് കഴിക്കാന്‍ ഈ അവധിക്കാലത്ത് അവസരമൊരുങ്ങുമ്പോള്‍ തന്നെ മേളയുടെ ഭാഗമായി കലാ വിരുന്നും സംഘടിപ്പിക്കും. മായം കലരാത്തതും സസ്യ എണ്ണകളില്‍ പാചകം ചെയ്തതുമായ  ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ മാത്രമേ മേളയിലുണ്ടാകൂ.  കുടുംബശ്രീയുടെ മറ്റ് ഉല്‍പന്നങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട്  കൗണ്‍സില്‍ ഹാളില്‍ നടന്ന സംഘാടക സമിതിയോഗം . നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലേഖ, കുടുംബശ്രീ എ ഡി എം സി സി ഹരിദാസന്‍, നിധീഷ്, പവത്രി, പ്രേമ, ഭാഗിരഥി എന്നിവര്‍ പ്രസംഗിച്ചു. വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ച് ഭക്ഷ്യമേള വിജയിപ്പിക്കുന്നതിന്  തീരുമാനിച്ചു.

date