Post Category
തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നാളെ വൈകിട്ടോടെ നല്‍കണം
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഇതുവരെ നല്‍കാത്ത സ്ഥാപന മേധാവികള്‍ നാളെ(മാര്‍ച്ച് 25) വൈകിട്ട് മൂന്നു മണിക്കു മുമ്പായി പ്രസ്തുത വിവരങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ കലക്ടറേറ്റിലെ ഇലക്ഷന് വിഭാഗത്തില്‍ നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. വീഴ്ച വരുത്തിയാല്‍ അത് ജനപ്രാതിനിധ്യ നിയമം 1951ന്റെ ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
date
- Log in to post comments