Skip to main content

കേന്ദ്ര സിലബസ്: സ്‌കൂളുകള്‍ക്കായി സ്‌പോര്‍ട്‌സ് മീറ്റ്

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ., ഐ.സി.എസ്.സി, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള കായിക താരങ്ങളെ പങ്കെടുപ്പിച്ച്  കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് മീറ്റ് നടത്തും.  കേന്ദ്രീയ സിലബസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും പ്രാധാന്യമുള്ള കായിക ഇനങ്ങളില്‍ മാത്രം മത്സരം നടത്താനാണ് തീരുമാനം.  ആദ്യ സംരംഭം എന്ന നിലയില്‍ ഇപ്പോള്‍ അത്‌ലറ്റിക്‌സില്‍ മാത്രം മത്സരങ്ങള്‍ സംഘടിപ്പിക്കും. അടുത്ത തവണ വിപുലമായി കായിക ഇനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് മത്സരങ്ങള്‍ നടത്തും.

അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ അണ്ടര്‍ 14 നും അണ്ടര്‍ 17 നും (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) ആയി രണ്ടു വിഭാഗമായി സംഘടിപ്പിക്കും.

100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, 1,500 മീറ്റര്‍, 3,000 മീറ്റര്‍, ഷോട്ട്പുട്ട്, ലോംഗ്ജമ്പ്, ഹൈജമ്പ്, 4x400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.  

സംസ്ഥാന മത്സരങ്ങള്‍ ജനുവരി 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും.  ജനുവരി 20 ന് മുമ്പ് ജില്ലാതല മത്സരങ്ങള്‍ കഴിഞ്ഞിരിക്കണം.  ജില്ലയില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കേ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാനാകൂ.

പി.എന്‍.എക്‌സ്.5354/17

date