Skip to main content

തരൂരില്‍ വടക്കുമുറി അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം  മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിക്കും

 

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള തരൂര്‍ ഗ്രാമപഞ്ചായത്തിലെ വടക്കുമുറി അങ്കണവാടി കെട്ടിടത്തിന്‍റെ  ഉദ്ഘാടനം നിയമ-സാംസ്ക്കാരിക പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പു മന്ത്രി എ.കെ ബാലന്‍ ഇന്ന് (ഡിസംബര്‍ 16) നിര്‍വ്വഹിക്കും.  അങ്കണവാടി പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോജ്കുമാര്‍ അധ്യക്ഷനാകും.  ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ചാമുണ്ണി മുഖ്യാതിഥിയാകും. തരൂര്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുളള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
തദ്ദേശസ്വയംഭരണവകുപ്പ് എഞ്ചിനീയറിങ്  വിഭാഗമാണ്  പദ്ധതിയുടെ മേല്‍നോട്ടം നിര്‍വ്വഹിച്ചത്. 610 ചതുരശ്രഅടിയാണ് കെട്ടിടത്തിന്‍റെ വിസ്താരം. സിറ്റൗട്ട്, ക്ലാസ്റൂം, അടുക്കള, സ്റ്റോര്‍ റൂം, ബാത്ത് റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

date