Skip to main content

മന്ത് രോഗ നിവാരണം: സാമൂഹ ചികിത്സാ പരിപാടിക്ക് തുടക്കമായി

 

    ജില്ലയില്‍ നിന്നും മന്തുരോഗം നിര്‍മ്മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തിനായി ജില്ലയിലെ തീരദേശ പ്രദേശങ്ങത്തുള്ളവര്‍ക്ക് ഡി.ഇ.സി ആര്‍ബന്റനോള്‍ ഗുളിക നല്‍കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം പൊന്നാനി നഗരസഭ ബസ്റ്റാന്റ് പരിസരത്ത് പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു.  ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് പറമ്പില്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തി.  സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. മീനാക്ഷി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.    
    ജില്ലയില്‍ രോഗ വ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ തീരദേശ പ്രദേശങ്ങളില്‍ ഈ വര്‍ഷവും പരിപാടി നടപ്പിലാക്കും.  ആദ്യഘട്ടത്തില്‍ പൊന്നാനി തീരദേശങ്ങളിലാണ്  പരിപാടി നടപ്പിലാക്കുക.  ഡിസംബര്‍ 15 മുതല്‍ 30 വരെ പ്രദേശത്തെ പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വീടുകള്‍ സന്ദര്‍ശിച്ച് ഗുളികകള്‍ നല്‍കും.  കൂടാതെ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുളികകള്‍ വിതരണം ചെയ്യും.  രണ്ടാം ഘട്ടത്തില്‍ നെടുവ, മാറഞ്ചേരി, വളവന്നൂര്‍, വെട്ടം, തവനൂര്‍ ബ്ലോക്കുകളില്‍ ഗുളിക വിതരണം നടത്തും.  
    രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ഗുളിക കഴിക്കേണ്ടതില്ല.  
    ഹസ്സന്‍ കോയ, ഖാസി പൊന്നാനി, ഡോ. എ. ഷിബുലാല്‍, ഡോ. മുഹമ്മദ് ഇസ്മായില്‍, ജില്ലാ മലേറിയ ഓഫീസര്‍ ബി.എസ്. അനില്‍കുമാര്‍, ജില്ലാ എഡ്യുക്കേഷന് മീഡിയാ ഓഫീസര്‍, ഗോപാലന്‍. ടി തുടങ്ങിയവര്‍ പങ്കെടുത്തു.

date