Skip to main content

റീട്ടെയില്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

 

ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ -മലപ്പുറവും നിലമ്പൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്ന് നടത്തുന്ന റീട്ടെയില്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഈ സൗജന്യ പരിശീലനം ടെക്‌സ്റ്റെയില്‍സ് ജ്വല്ലറി, മറ്റു വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രയോജനം ചെയ്യും. റീട്ടെയില്‍ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 18ന് മുന്‍പ് നിലമ്പൂര്‍ ജെഎസ്എസ് ഓഫീസില്‍ അപേക്ഷയും ആധാര്‍കാര്‍ഡും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04931 221979.

 

date