Skip to main content

പന്തളം സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് ഉദ്ഘാടനം 19ന് 

    സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും ബോധവത്ക്കരണത്തിനുമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പന്തളം കേന്ദ്രമായി ആരംഭിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്ക് 19ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി സ്നേഹിത ടോള്‍ ഫ്രീ നമ്പര്‍ പ്രകാശനം ചെയ്യും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ മുഖ്യപ്രഭാഷണം നടത്തും. സ്നേഹിത വെബ്സൈറ്റ് ഉദ്ഘാടനവും കളക്ടര്‍ നിര്‍വഹിക്കും. നഗരസഭാധ്യക്ഷ റ്റി.കെ.സതി, വൈസ് ചെയര്‍മാന്‍ ഡി.രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.  കെ തങ്കമ്മ ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് മോഹന്‍രാജ്        ജേക്കബ്, സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ ആര്‍.ജയകൃഷ്ണന്‍, ഡിവൈഎസ്പി ആര്‍.ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, പന്തളം എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, എ.പി.ജയന്‍, ബാബു ജോര്‍ജ്, അശോകന്‍ കുളനട, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ് റജി   മാത്യു, ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അനുപ പി.ആര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ എസ്.ശ്രീദേവി, കുടുംബശ്രീ എഡിഎംസി എ.മണികണ്ഠന്‍ എന്നിവര്‍ പങ്കെടുക്കും. 
    സമൂഹത്തില്‍ ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയായി ദുരിതം അനുഭവിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലയിലെ അഭയ കേന്ദ്രമാണ് പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രി ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്നേഹിത.  വിവിധ സര്‍ക്കാര്‍, സര്‍ ക്കാരിതര സ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിവയുമായി സഹകരിച്ച് ആവശ്യമായ സേവനങ്ങള്‍ സൗജന്യമായി ഇവിടെ നിന്നും ലഭിക്കും. പ്രശ്നങ്ങളില്‍പെടുന്നവര്‍ക്ക് താത്ക്കാലിക അഭയം ഒരുക്കി നല്‍കുന്നതിനൊപ്പം ആവശ്യമെങ്കില്‍ നിയമസഹായം, വൈദ്യ സഹായം എന്നിവ ലഭ്യമാക്കും. ഭക്ഷണവും താമസവും സൗജന്യമാണ്. കൗണ്‍സിലിംഗ് സൗകര്യവുമുണ്ട്. അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും അവരുടെ പുനരധിവാസവും തുടര്‍സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും.                                                                                         (പിഎന്‍പി 3396/17)

date