Skip to main content

റേഷന്‍ വിഹിതം

 

കൊച്ചി: ജില്ലയില്‍ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം  വിവിധ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി പറയും പ്രകാരം റേഷന്‍ സാധനങ്ങള്‍ ലഭ്യമാകും. 

അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 28 കി.ഗ്രാം അരിയും ഏഴ് കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര വിഭാഗ്തിന് രണ്ട് രൂപ നിരക്കില്‍ ഓരോ അംഗത്തിന് രണ്ട് കി.ഗ്രാം അരി വീതം ലഭിക്കും. മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിന് കാര്‍ഡിന് രണ്ട്. കി.ഗ്രാം ഭക്ഷ്യ ധാന്യം ലഭ്യതയ്ക്കനുസരിച്ച് (അരി കി.ഗ്രാമിന് 8.90 രൂപ, ഗോതമ്പ് 6.90 രൂപ) നിരക്കില്‍ ലഭിക്കും. ജില്ലയിലെ വൈദ്യുതീകരിച്ച വീടുളള കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡ് ഉടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും ലിറ്ററിന് 22 രൂപ നിരക്കില്‍ മണ്ണെണ്ണ് ലഭിക്കും. കൂടാതെ ക്രിസ്തുമസ്-ശബരമില സീസണ്‍ പ്രമാണിച്ച് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അഞ്ച് കി.ഗ്രാം ആട്ട 15 രൂപ നിരക്കില്‍ ലഭിക്കും.

date