Skip to main content

ന്യൂനപക്ഷ ദിനം ആചരിച്ചു

വേങ്ങര ന്യൂനപക്ഷ പരിശീലന കേന്ദ്രം ന്യൂനപക്ഷ ദിനാചരണം സംഘടിപ്പിച്ചു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍  പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. മമ്മദ്. പി അധ്യക്ഷത വഹിച്ചു
പി.എസ്.എം.ഒ കോളേജ് എകണോമിക്‌സ് വിഭാഗം പ്രൊഫ. നൗഷാദ്. എം ക്വിസ്മത്സരത്തിന്  നേതൃത്വം നല്‍കി. ന്യൂനപക്ഷ അവകാശങ്ങള്‍ - ഇന്ത്യന്‍ഭരണഘടനയില്‍' എന്ന വിഷയത്തില്‍ അഡ്വ. സി.പി. മുസ്തഫ ക്ലാസ് എടുത്തു. ക്വിസ് മല്‍സര വിജയികള്‍ക്ക് അഡ്വ. സി. പി. മുസ്തഫ ട്രോഫികള്‍ വിതരണം ചെയ്തു. സ്റ്റുഡന്‍സ്‌കോര്‍ഡിനേറ്റര്‍ ചുള്ളിപ്പാറ വഹാബ് സ്വാഗതവും വിദ്യാര്‍ത്ഥി മന്‍സൂര്‍. പി. ടി നന്ദിയും പറഞ്ഞു.

 

date