Skip to main content

സൗജന്യ തീരദേശ മെഗാ മെഡിക്കല്‍ ക്യാമ്പ്

ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി പൊന്നാനിയില്‍  സൗജന്യ തീരദേശ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.   സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ക്യാമ്പ് നടത്തിയത്.    ക്യാന്‍സര്‍, ഹൃദ്രോഗം, ഞരമ്പുരോഗം, ഉദര രോഗം, സ്ത്രീ രോഗം, ജനറല്‍ മെഡിസിന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. 1000 - ലധികം മത്സ്യത്തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. സൗജന്യമായി മരുന്നും കണ്ണടകളും ലഭ്യമാക്കി. ഡോക്ടര്‍മാര്‍  നിര്‍ദേശിച്ച  മത്സ്യത്തൊഴിലാളികള്‍ക്ക് തിമിരശസ്ത്രക്രിയയ്ക്ക് സൗകര്യം ലഭ്യമാക്കി.

 

date