Skip to main content

മിഷന്‍ എ.ബി.സി.പദ്ധതി; 2244 നായ്ക്കളെ വന്ധ്യംകരിച്ചു

 മിഷന്‍ എ.ബി.സി.പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ  2244  നായ്ക്കളെ വന്ധ്യംകരിച്ചു. എ.ഡി.സി.പി ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ നേതൃത്വത്തില്‍ നടന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
       നവംബറില്‍ മാത്രം 110 നായ്ക്കളെ വന്ധ്യംകരിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റി 395, ബദിയടുക്ക 138, ചെമ്മനാട്  46, ചെങ്കള    78, കുമ്പള 214, മധൂര്‍ 138, മൊഗ്രാല്‍ പുത്തൂര്‍    64, മംഗല്‍പാടി 43, മുളിയാര്‍ 55, ഉദുമ    215, പളളിക്കര     155, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 452, പുല്ലൂര്‍-പെരിയ    141, മീഞ്ച 99, പുത്തിഗെ          11. എന്നിങ്ങനെയാണ് നായ്ക്കളുടെ ജനന നിയന്ത്രണം നടത്തിയത്.
    യോഗത്തില്‍  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി.ശ്രീനിവാസന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ബാലചന്ദ്രറാവു.ബി.വി, എ.ഡി.സി.പി ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ഡോ.പി.നാഗരാജ്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ചന്ദ്രമോഹന്‍.ഇ.വി,  കാഞ്ഞങ്ങാട് വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍  ഡോ.ജി.എം,സുനില്‍,  മീഞ്ച വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.മഞ്ചു,   ഡോ.ശബരീഷ്.എന്നിവര്‍ പങ്കെടുത്തു.
 

date