Skip to main content

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി

ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ നടപടികള്‍ വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് 1.50 ന് ഭാരതീയ വ്യോമ സേനയുടെ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ ജെ. മെഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രന്‍, സുരേഷ് ഗോപി എം.പി., മേയര്‍ വി.കെ. പ്രശാന്ത്, എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ കെ. വാസുകി, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ പ്രധാനമന്ത്രി കന്യാകുമാരിയിലേക്കു പോയി.

കന്യാകുമാരിയിലെ പരിപാടിക്കു ശേഷം തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, തുടങ്ങിയവര്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാര്‍ഗം പൂന്തുറയിലെത്തി. പൂന്തുറയില്‍ ഓഖി ദുരന്തത്തിനിരയായവരെ നേരില്‍ കണ്ട്   ആശ്വസിപ്പിച്ച ശേഷം പ്രധാനമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി ഓഖി ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്തു.  ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, പൊന്‍രാധാകൃഷ്ണന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ. മെഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, മാത്യു റ്റി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  

അതിനുശേഷം ഗസ്റ്റ് ഹൗസില്‍ നിന്ന്  പ്രധാന മന്ത്രിയുടെ വാഹന വ്യൂഹം രാത്രി ഏഴു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. പ്രധാനമന്ത്രിയെ യാത്രയയക്കാന്‍ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. ഏഴേകാലോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിക്ക് തിരിച്ചു പോയി.

പി.എന്‍.എക്‌സ്.5402/17

date