എം.എ.എസ്.എല്‍.പി പ്രവേശനത്തിന് അപേക്ഷിക്കാം
സ്വാശ്രയ കോളേജുകളായ കാസര്‍കോഡ് മാര്‍ത്തോമ കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍, കോഴിക്കോട് AWH കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന എം.എ.എസ്.എല്‍.പി കോഴ്സ് പ്രവേശനത്തിന് ഓണ്‍ലൈനായി ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് www.lbscentre.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്സ് അംഗീകരിച്ച ബി.എ.എസ്.എല്‍.പി. കോഴ്സ് 50 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെ പാസ്സായ കേരളീയര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 30 വയസ്സാണ് പ്രായപരിധി. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി അടിസ്ഥാനമാക്കിയായിരിക്കും വയസ്സ് നിശ്ചയിക്കുന്നത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. ഫെഡറല്് ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ ഡിസംബര്‍ 20 മുതല്‍ 26 വരെ അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഡിസംബര്‍ 28 ന് 5 മണിക്കകം ഡയറക്ടര്‍, എല്‍ ബി എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, എക്സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2560362, 63, 64, 65
പി.എന്‍.എക്സ്.5407/17
- Log in to post comments