Skip to main content

തൊഴില്‍ സംരംഭ പരിശീലനം

 

                കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ - ഒ.ഇ.സി.മാത്രം (മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല.) 18-നും 45-നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയുള്ള യുവസംരംഭകര്‍ക്ക് ദേശീയ പിന്നോക്ക വിഭാഗ ധനവികസന കോര്‍പ്പറേഷന്റെ സഹായത്തോടെ (എന്‍.ബി.സി.എഫ്.ഡി.സി.) തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി രണ്ട്    ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ കുറഞ്ഞ  നിരക്കില്‍ സ്വയംതൊഴില്‍ വായ്പാ ധനസഹായം നല്‍കും. പരിശീലത്തിന്   തിരഞ്ഞെടുക്കുന്നതിനായി ബയോഡേറ്റ, ജാതി, മത, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 15നകം ലഭിക്കണം. വിലാസം: മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം. ഫോണ്‍. 0481 2564304.

date