Skip to main content
മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെയും കാര്‍ഷിക ക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹരിത കേരളം പദ്ധതിയുടെയും സമഗ്രനെല്‍കൃഷി വികസന പദ്ധതിയുടെയും ഭാഗമായി നാദക്കോട്ട് വയലില്‍ ഞാറുനടീലിന്റെ ഉദ്ഘാടനം ഹരിത കേരളം മിഷന്‍ ഡയറക്ടര്‍ ഡോ.ടി.എന്‍ സീമ നിര്‍വഹിക്കുന്നു.

ഞാറുനടീലും ഹരിത കേരളം പദ്ധതി പ്രഖ്യാപനവും നടത്തി

മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെയും കാര്‍ഷിക ക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹരിത കേരളം പദ്ധതിയുടെയും സമഗ്ര നെല്‍കൃഷി വികസന പദ്ധതിയുടെയും ഭാഗമായി നാദക്കോട്ട് വയലില്‍ ഞാറുനടീലും 2018-19 വര്‍ഷത്തെ ഹരിത കേരളം പദ്ധതി പ്രഖ്യാപനവും നടത്തി. ഞാറുനടീലും പദ്ധതി പ്രഖ്യാപനവും ഹരിത കേരളം മിഷന്‍ ഡയറക്ടര്‍ ഡോ.ടി.എന്‍ സീമ നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഹരിതകേരളം പദ്ധതികളുടെ ഡോക്യുമെന്റേഷന്‍ ഡോ.ടി.എന്‍ സീമയ്ക്ക് കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഉഷ കൈമാറി.  നെല്‍കൃഷി പദ്ധതിയുടെ വിശദീകരണം അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുഷമ അവതരിപ്പിച്ചു.കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം പി.ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രമീള, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.ഇന്ദിര, അബ്ദുള്‍ റഹ്മാന്‍, ആസൂത്രസമിതി അംഗങ്ങളായ ബി.ബാലന്‍, കെ.നാരായണന്‍, മടിക്കൈ കൃഷി ഓഫീസര്‍ പി.വി ആര്‍ജിത, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.സാവിത്രി എന്നിവര്‍ സംസാരിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ സ്വാഗവും കൃഷി അസി.ഓഫീസര്‍ വി.ബൈജു നന്ദിയും പറഞ്ഞു.

 

date