Skip to main content

ഇന്‍ഷുറന്‍സ് പ്രീമിയം: പൊതുവിദ്യാലയ ഡി.ഡി.ഒ. മാര്‍ക്ക് പരിശീലനം

 

                ഇന്‍ഷുറന്‍സ് വകുപ്പിലെ കമ്പ്യൂട്ടര്‍ വല്‍കരണത്തിന്റെ ഭാഗമായി ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ ഡി.ഡി.ഒ. മാര്‍ക്ക് കൈറ്റിന്റെ സഹായത്തോടെ ഡിസംബര്‍ 23ന് പരിശീലനം നല്‍കുന്നു.  പൊതു വിദ്യാലയങ്ങളിലെ എല്ലാ ഡി.ഡി.ഒ.മാരും പങ്കെടുക്കണമെന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു.  സുല്‍ത്താന്‍ ബത്തേരി ഉപജില്ലയ്ക്ക് രാവിലെ 10.30 മുതല്‍ 12.30 വരെയും മാനന്തവാടി, വൈത്തിരി ഉപജില്ലകള്‍ക്ക് ഉച്ചയ്ക്ക് ശേഷം 2.15 മുതല്‍ 4.15 വരെയും സുല്‍ത്താന്‍ ബത്തേരി ഡയറ്റിലാണ് പരിശീലനം.

date