Skip to main content
കുടുംബശ്രീ മിഷന്‍ 'നങ്ക ആട്ട' ഗോത്ര മേളയില്‍ കേരള ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

ആദിവാസികള്‍ താളവും ഭാഷയും വീണ്ടെടുക്കണം      സി.ജെ.കുട്ടപ്പന്‍

 

 

മണ്ണിന്റെ മക്കളുടെ സംഗീതവും താളവും ഭാഷയും അപഹരിക്കപ്പെടുന്ന കാലത്തില്‍ സംസ്‌ക്കാര തനിമ വീണ്ടെടുക്കാനും  ശബ്ദമുയര്‍ത്താനും ഗോത്ര സമൂഹത്തിന് കഴിയണമെന്ന്  കേരള ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ പറഞ്ഞു.  കുടുംബശ്രീ മിഷന്‍ 'നങ്ക ആട്ട' ഗോത്ര മേളയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ വാക്ക്  കൊണ്ടോ നോട്ടം കൊണ്ടോ പ്രവര്‍ത്തികൊണ്ടോ  ഭൂമിക്കോ എന്നെ നില നിര്‍ത്തുന്ന മറ്റുളളവയ്‌ക്കോ എന്തെങ്കിലും നാശമോ  പ്രയാസം നേരിട്ടിടുണ്ടെങ്കില്‍ താന്‍ ബലിയാകാന്‍ തയ്യാറാണെന്ന് പറഞ്ഞത് മേലാളപക്ഷമോ അധിനിവേശ വര്‍ഗ്ഗമോ അല്ല. ഗോത്രവംശജരാണ്. ആവാസ വ്യവസ്ഥകളെ നശിപ്പിക്കുന്ന രീതികള്‍ക്കെതിരെ  തീവ്രമായി പ്രതികരിക്കാനും ഗോത്രപാരമ്പര്യത്തിന്റെ ഉടമകളായ ആദിവാസിക്ക് മാത്രമാണ് കഴിയുക.ആദിവാസികള്‍ ജീവന്റെ തുടിപ്പുള്ള ശീലുകളെ കൈവിടരുതെന്നും സി.ജെ.കുട്ടപ്പന്‍ പറഞ്ഞു.

 

 

               

date