Skip to main content

വിജയഭേരി: സ്‌കൂള്‍ തല പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു.

സ്‌കൂള്‍ തല വിജയഭേരി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുവാന്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന വിജയഭേരി സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗം തീരുമാനിച്ചു. അര്‍ധ വാര്‍ഷിക പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കും. മിടുക്കരായ കുട്ടികള്‍ക്ക് എ പ്ലസ് ഉറപ്പ് വരുത്തുവാനും സവിശേഷ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു. ഓരോ വിദ്യാലയത്തിലും പരീക്ഷ എഴുതുന്ന 10 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും എപ്ലസ് ഉറപ്പു വരുത്തുവാനും ഡി പ്ലസ് രഹിത വിജയം ഉറപ്പ് വരുത്തുവാനും വിജയഭേരി ലക്ഷ്യമിടുന്നു.
പ്രയാസ മേറിയ വിഷയങ്ങളായ ഗണിതം, സാമൂഹ്യ ശാസ്ത്രം വിഷയങ്ങള്‍ക്ക് പ്രത്യേക കൈ പുസ്തകങ്ങളും മാതൃകാ ചോദ്യ പേപ്പറുകളും ഇ-കണ്ടെന്റും വിജയഭേരി പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെത്തിക്കും. ഇതിന്റെ ഭാഗമായി തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ ഗണിതാധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനം ഇന്ന് (ഡിസംബര്‍ 21) ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
കോര്‍ഡിനേറ്റര്‍മാരുടെ സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു.  സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു,  ഉമ്മര്‍ അറക്കല്‍, പ്രീതി (ജില്ലാ പഞ്ചായത്ത് സെക്രട്ടറി, വത്സല ഡി.ഡി.ഇ മലപ്പുറം, ജ്യോതിഷ് കുമാര്‍, എന്നിവര്‍  സംസാരിച്ചു. പ്രമുഖ പരിശീലകന്‍ എ.പി നിസാം ഗുരുവായൂര്‍ വിജയഭേരി ടി സലീം എന്നിവര്‍ വിവിധ സെക്ഷകള്‍ക്ക് നേതൃത്വം നല്‍കി.

 

date