കേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ നാളെ
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്ക് നാളെ (29) പ്രവേശന പരീക്ഷ നടത്തും.
കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് എഴുത്തു പരീക്ഷ. ജേര്‍ണലിസം,ടി.വി ജേര്‍ണലിസം,പബ്ലിക് റിലേഷന്‍സ് കോഴ്‌സുകള്‍ക്കുള്ള പൊതുവായ പരീക്ഷ നാളെ(29)രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ്. അപേക്ഷകര്‍ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പരീക്ഷാദിവസം രാവിലെ പത്തിന് അതാതു സെന്ററുകളില്‍ രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഐ.ഡി പ്രൂഫുമായി എത്തണം.കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി കേന്ദ്രം - 0484 - 2422275, 2422068 (ഡോ. എം. ശങ്കര്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍), കോഴിക്കോട് - 9388533920 (ഹേമലത), 9388959192 (ബി. ശ്രീജ) കൊല്ലം - 9633525585 (അനീഷ് എം.ഡി).
- Log in to post comments