Skip to main content

 പടഹധ്വനി ബേഡകം സ്‌റ്റേജ് ഷോയും  സംഗീത നിശയും ഇന്ന്

  കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കുണ്ടംകുഴി ജിഎച്ച്എസ്എസില്‍(വയലാര്‍ നഗറില്‍) ഇന്ന്(22) വൈകിട്ട് ആറുമുതല്‍ പടഹധ്വനി ബേഡകം സ്‌റ്റേജ് ഷോ നടക്കും. പാട്ടബാക്കി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഇതു ഭൂമിയാണ്, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്നീ നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ കോര്‍ത്തിണക്കിയാണ് സ്‌റ്റേജ് ഷോ നടത്തുന്നത്. ബലികുടീരങ്ങളെ എന്ന ഗാനത്തിന്  60 വയസ് തികയുന്ന  സാഹചര്യത്തില്‍  നാടകഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതനിശയും നടക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി  രാധാകൃഷ്ണന്‍ നായര്‍  മുഖ്യപ്രഭാഷണം നടത്തും.  മുന്‍ എംഎല്‍എ പി രാഘവന്‍,  രവീന്ദ്രന്‍ കൊടക്കാട്  എന്നിവര്‍ മുഖ്യാതിഥികളാകും.  കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഓമനരാമചന്ദ്രന്‍, ജില്ലാപഞ്ചായത്തംഗം  ഇ പത്മാവതി, ഡോ. വി പി പി മുസ്തഫ, മറ്റുസാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ   പ്രമുഖ നേതാക്കളും പ്രതിനിധികളും  പങ്കെടുക്കും.        

date