Skip to main content

ഭരണപരിഷ്‌കാര കമ്മീഷന്‍ ഹിയറിംഗ്

കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ജനുവരി 4ന് രാവിലെ 10 മണി മുതല്‍ എറണാകുളം ടൗണ്‍ ഹാളിലും ഭിന്നശേഷിക്കാര്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളില്‍ ജനുവരി അഞ്ചിന് രാവിലെ 10 മണി മുതല്‍ പാലക്കാട് ടൗണ്‍ ഹാളിലും മാനസികാരോഗ്യം, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളില്‍ ജനുവരി 11ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ പോലീസ് സഭാ ഹാളിലും പബ്ലിക് ഹിയറിംഗുകള്‍ നടത്തും.  കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് ഹിയറിംഗ്.  കമ്മീഷന്‍ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കും.  പൊതുജനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, വിഷയം  സംബന്ധിച്ച് താത്പര്യമുളള വ്യക്തികള്‍ എന്നിവര്‍ക്ക് പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം.  അഭിപ്രായങ്ങള്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കുകകയും ചെയ്യാം.

പി.എന്‍.എക്‌സ്.5464/17

date