Skip to main content

സെമിനാറുകൾ സംഘടിപ്പിക്കും

സ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിയുടെ                                      പ്രചരണാർത്ഥം എക്‌സൈസ് വകുപ്പ് ജില്ലയിലെ എൻ.എസ്.എസ് വിഭാഗവുമായി ചേർന്ന്            ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കും. ഡെപ്യൂട്ടിഎക്‌സൈസ് കമ്മീഷണറുടെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥർ   ക്ലാസുകൾ നയിക്കും. .  

(പി.എൻ.എ.3085/17)

 

ഭക്ഷ്യ സംസ്‌ക്കരണ ടെക്‌നോളജി ക്ലിനിക്  ഇന്നും നാളെയും

ആലപ്പുഴ: സർക്കാരിന്റെ ഊർജ്ജിത വ്യവസായവൽക്കരണ പരിപാടിയുടെ ഭാഗമായി  ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യവസായ സംരംഭകരുടെ  ജില്ലാ തല ഭക്ഷ്യ സംസ്‌ക്കരണ ടെക്‌നോളജി ക്ലിനിക് ഇന്നും നാളെയും (ഡിസംബർ 22, 23 )തീയതികളിൽ രാവിലെ 10ന് ഹോട്ടൽ റോയൽ പാർക്കിൽ  നടക്കും. മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും.കൗൺസിലർ  ശ്രീജിത്ര.ജി  ആധ്യക്ഷ്യം വഹിക്കും. 

(പി.എൻ.എ.3089/17)

സാഗര ആശുപത്രിയിൽ ഒഴിവ് 

ആലപ്പുഴ: സാഗര ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യന്റെയും ബയോമെഡിക്കൽ എൻജിനീയറുടെയും താത്കാലിക ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി മൂന്നു വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.sagarahospital.org  എന്ന വെബ്‌സൈറ്റിലും ലഭിക്കും. 

(പി.എൻ.എ.3090/17)

 

കർഷക ശ്രേഷ്ഠ പുരസ്‌കാരം പി.എ. സമീറിന് 

       ആലപ്പുഴ: ജില്ലാ അഗ്രിഹോർട്ടിക്കൾച്ചറൽ സൊസൈറ്റിയുടെ 2017 ലെ കർഷക ശ്രേഷ്0 പുരസ്‌കാരത്തിന് പാണാവള്ളി  സ്വദേശി പി.എ. സമീറിനെ തെരഞ്ഞെടുത്തു. 2000 മാണ്ടിൽ മികച്ച കർഷകനായി തെരഞ്ഞടുക്കപ്പെട്ടിരുന്നു. ഡിസംബർ 25ന്  വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി. പി.തിലോത്തമൻ പുരസ്‌കാരം സമ്മാനിക്കും. 

(പി.എൻ.എ.3091/17)

date