Skip to main content

പൃഥിക ഗ്രാമ സഹവാസ ക്യാമ്പ് ഇന്ന് തുടങ്ങും ·               മന്ത്രി വി.എസ് സുനില്‍ കുമാര്‍ ് ഉദ്ഘാടനം ചെയ്യും.

 

 

പൃഥിക ഗ്രാമ സഹവാസ ക്യാമ്പ്  മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെള്ളിയാഴ്ച്ച തുടങ്ങും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ രാവിലെ 10 ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. വെളളയാണി കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് ജനുവരി 1 വരെയുളള  ഗ്രാമ സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നത്. കര്‍ഷക പരിശീലനം,രോഗകീടപരിഹാര ക്ലിനിക്കുകള്‍, മണ്ണ് പരിശോധന,കര്‍ഷക സംഗമം,കാര്‍ഷിക പ്രദര്‍ശനം ,പ്രശ്‌നോത്തരി, കൃഷിയിട സന്ദര്‍ശനം,കര്‍ഷക ഭവന സന്ദര്‍ശനം തുടങ്ങിയവ ക്യാമ്പിനോടനുബന്ധിച്ച് നടക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്,കേരള കാര്‍ഷിക സര്‍വ്വകലാശാല,നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date