Skip to main content

ക്രിസ്തുമസ്-പുതുവത്സരം: ലഹരിവസ്തു വില്‍പനക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമാക്കും                                                 -ജില്ലാ കളക്ടര്‍

 

                ക്രിസ്തുമസ്-പുതുവത്സരത്തില്‍ ലഹരിവസ്തുക്കളുടെ നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ്-എക്‌സൈസ് വകുപ്പിന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ നടന്ന ജില്ലാതല ജനകീയ കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വ്യാജമദ്യം, ലഹരി  വസ്തുക്കളുടെ  വില്‍പ്പന എന്നിവ തടയുന്നതുനായി  ജില്ലയിലുടനീളം എക്‌സൈസ്, പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തും. രാത്രികാല പരിശോധന നടത്താനായി പ്രതേ്യക ടീമിനെയും നിയോഗിച്ചിട്ടുണ്ട്.

 

                 ലഹരി  വസ്തുക്കളുടെ  ഉത്പാദനവും വില്‍പ്പനയും കടത്തും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിവരങ്ങള്‍ നല്‍കാമെന്ന് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി.മുരളീധരന്‍ നായര്‍ അറിയിച്ചു. ജില്ലയില്‍ എക്‌സൈസ് വകുപ്പ് പരിശോധനക്കായി മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.  ജില്ലാ കണ്‍ട്രോള്‍ റൂം, മീനങ്ങാടി 04936 248850, 246180 കല്‍പ്പറ്റ റേഞ്ച് ഓഫീസ് 04936 208230, 202219, മാനന്തവാടി 04935 244923, 240012, ബത്തേരി 04936 227227, 248190. ടോള്‍ ഫ്രീ നമ്പര്‍ 1800 425 2848 എന്നീ നമ്പറുകളില്‍ അറിയിക്കാം.

 

                നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ എക്‌സൈസ് വകുപ്പ് 156 റെയ്ഡുകളില്‍ 86 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി യോഗത്തെ അറിയിച്ചു. കോട്പ പ്രകാരം 26 കേസുകളും 34 അബ്കാരി കേസുകളും 26 മയക്കുമരുന്നു കേസുകളും ഇതില്‍ ഉള്‍പ്പെടും. 9.5 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ വാഷും 2.275 കിലോ കഞ്ചാവ്, 123.5 കിലോ പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. കോട്പ ആക്ട് പ്രകാരം 10,200 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.

date