Skip to main content

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ്: സംഘാടക സമിതി രൂപീകരിച്ചു.

 

 സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ സംഘാടക സമിതി രൂപീകരിച്ചു.  മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് മുഖ്യ രക്ഷാധികാരിയും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാബുരാജ് ചെയര്‍മാനും, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനറ്റര്‍ പി.എ.അജയന്‍ കണ്‍വീനറും, കൗണ്‍സിലര്‍ ശോഭാ രാജന്‍, ജൈവവൈവിധ്യ പരിപാലന സമിതി അംഗം പി.ടി.ബിജു, പ്രൊജക്ട് ഫെല്ലോമാരായ സി.എസ്. അന്‍വര്‍, എ.ടി.സുധീഷ്, അദ്ധ്യാപകരായ സി.ജയരാജന്‍, സി.കെ.പവിത്രന്‍, പി.വിനോദ് കുമാര്‍, എം.സുനില്‍കുമാര്‍ എന്നിവര്‍ അംഗങ്ങളുമായാണ് സമിതി രൂപീകരിച്ചത്.

ജനുവരി 20ന് മാനന്തവാടി ബി.ആര്‍.സി.യിലും ഗവ.യു.പി. സ്‌കൂളിലുമായാണ് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് നടത്തുക.  ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ്സ്, നമുക്കു ചുറ്റുമുള്ള ജൈവവൈവിധ്യം എന്ന വിഷയത്തില്‍ പ്രൊജക്ട് അവതരണം എന്നീ മത്സരങ്ങള്‍ നടത്തും.  ഗവണ്‍മെന്റ്, എയ്ഡഡ്, ഗവ.അഫിലിയേറ്റഡ് അണ്‍ എയ്ഡഡ് യു.പി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.  സ്‌കൂളുകള്‍ക്ക് ജൈവവൈവിധ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ www.keralabiodiversity.org വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

date