Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് ജൈവ വൈവധ്യ ബോര്‍ഡ് മത്സരങ്ങള്‍ നടത്തും.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ജില്ലാതലത്തില്‍  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രോജക്ട് അവതരണം, വാട്ടര്‍ കളര്‍ പെയ്ന്റിംഗ്, ക്വിസ്സ് എന്നിവയില്‍  മത്സരങ്ങള്‍ നടത്തും. ജനുവരി ഏഴിന് മലപ്പുറം ജി.ജി.എച്ച്.എസ്.എ സിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
പ്രോജക്ട് വിഷയങ്ങള്‍ : മുഖ്യവിഷയം  നമുക്കു ചുറ്റുമുള്ള ജൈവവൈവിധ്യം. ഉപവിഷയങ്ങള്‍ (1) തദ്ദേശജൈവവൈവിധ്യം സ്‌കൂള്‍ പരിസരത്തെ ജൈവവൈവിധ്യം, (2) തദ്ദേശകാര്‍ഷിക ഇനങ്ങളുടെ വൈവിധ്യം. തദ്ദേശ കന്നുകാലി ഇനങ്ങളുടെ വൈവിധ്യം  (3) തീരദേശ ജൈവവൈവിധ്യം  തണ്ണീര്‍ത്തട വൈവിധ്യം  (4) കാവുകളുടെ ജൈവ വൈവിധ്യം  ഭൂമിക്കടിയിലെ ജൈവവൈവിധ്യം (5)  ജൈവവൈവിധ്യത്തിനു ഭീഷണി.
കുട്ടികള്‍ക്ക്  മേല്‍പ്പറഞ്ഞ ഉപവിഷയങ്ങളില്‍ ഒരെണ്ണം തിരഞ്ഞെടുത്ത് പ്രോജക്ട് തയ്യാറാക്കാവുന്നതാണ്.ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷന് വേണ്ടി   ംംം.സലൃമഹമയശീറശ്‌ലൃശെ്യേ.ീൃഴ. .സന്ദര്‍ശിക്കുക. ഫോണ്‍ :9995625130, 8129398231    

 

date