Skip to main content

കടമക്കുടി കുടിവെളള വിതരണ പദ്ധതിയുടെയും പിഴല പ്രാഥമിക ആരോഗ്യകേന്ദ്രം ഐ.പി ബ്ലോക്കിന്റെയും ഉദ്ഘാടനം 24-ന്

കൊച്ചി: ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയ കടമക്കുടി കുടിവെളള വിതരണ പദ്ധതിയുടെയും ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള പിഴല പ്രാഥമിക ആരോഗ്യകേന്ദ്രം ഐ.പി ബ്ലോക്കിന്റെയും ഉദ്ഘാടനം ഡിസംബര്‍ 24-ന് ഉച്ചയ്ക്ക് രണ്ടിന് പിഴല പ്രാഥമിക ആരോഗ്യകേന്ദ്ര അങ്കണത്തില്‍ തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. എസ്.ശര്‍മ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ പ്രൊഫ:കെ.വി.തോമസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.ആന്റണി, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള, ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ ഇമ്പ ശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ ഈശപ്രിയ, എ.ഡി.എം എം.കെ.കബീര്‍, കേരള ജല അതോറിറ്റി  ചീഫ് എഞ്ചിനീയര്‍ എം.വിജയം, കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു,  തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date