Skip to main content

ഡെപ്യൂട്ടേഷന് അപേക്ഷിക്കാം

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ ജോലി നോക്കുന്നവരും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം/ ബിരുദാനന്തര ബിരുദം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകള്‍ 2018 ജനുവരി 27 ന് മുന്‍പ് സെക്രട്ടറി, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ് സമുച്ചയം, എല്‍.എം.എസ് ജംഗ്ഷന്‍, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.  
 

date