Skip to main content

മത്‌സ്യഫെഡിന്റെ മത്‌സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പനയ്ക്ക് തുടക്കമായി

ക്രിസ്മസ്, പുതുവത്‌സര ആഘോഷത്തോടനുബന്ധിച്ച് മത്‌സ്യഫെഡ് ഒരുക്കുന്ന മത്‌സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പനയ്ക്ക് തുടക്കമായി. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ ആദ്യ വില്‍പന നിര്‍വഹിച്ചു. അമൃതവര്‍ഷിണി ചെയര്‍പേഴ്‌സണ്‍ ലതാനായര്‍ കിറ്റ് ഏറ്റുവാങ്ങി. 

2018 ജനുവരി മൂന്നു വരെയാണ് വിവിധ ജില്ലകളില്‍ പ്രത്യേക വില്‍പന നടക്കുക. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഫീസ്റ്റ് ഓഫ് സെവന്‍ ഫ്രഷ് ഫിഷസ് ഉള്‍പ്പെടെ നിരവധി കോംബോ കിറ്റുകള്‍ ഫിഷ്മാര്‍ട്ട് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏഴു തരം മത്‌സ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റിന് 2000 രൂപയും മറ്റു കോംബോ കിറ്റുകള്‍ക്ക് 1000, 500 രൂപയുമാണ്. കിറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാം. 

മത്‌സ്യഫെഡ് എം. ഡി ഡോ. ലോറന്‍സ് ഹാരോള്‍ഡ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ സുരേന്ദ്രന്‍, ലത, രേഖ, മത്‌സ്യഫെഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

പി.എന്‍.എക്‌സ്.5472/17

date