Skip to main content

അക്കൗണ്ടന്റ് കരാര്‍ നിയമനം

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് അക്കൗണ്ടന്റ് തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 25000 രൂപ പ്രതിമാസ ശമ്പള നിരക്കില്‍ അപേക്ഷ ക്ഷണിച്ചു. ബി.കോം., ടാലിയില്‍ പ്രവൃത്തി പരിചയവും സര്‍ട്ടിഫിക്കറ്റും, അംഗീകൃത സ്ഥപനത്തില്‍ നിന്നും അക്കൗണ്ടിംഗ് സംബന്ധമായുള്ള അഞ്ചു വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയം എന്നിവ ഉണ്ടാവണം. അപേക്ഷ ജനുവരി 8 നകം ലഭിക്കണം. പ്രായം 60 വയസില്‍ താഴെയായിരിക്കണം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ്ജ്, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം - 16 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2515572, www.cet.ac.in

പി.എന്‍.എക്‌സ്.5474/17

date