Skip to main content

മാലിദ്വീപില്‍നിന്നുള്ള എന്‍.സി.സി കേഡറ്റുകള്‍ക്ക് ഇന്ന് (ഡിസംബര്‍ 23) സ്വീകരണം

യൂത്ത് എക്‌സ്‌ചേഞ്ച്  പദ്ധതിയുടെ ഭാഗമായി മാലിദ്വീപില്‍ നിന്നും നാല് എന്‍.സി.സി കേഡറ്റുകളും ഒരു ഓഫീസറും അടങ്ങുന്ന സംഘം ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്നു. സംഘത്തിനെ ഇന്ന് (ഡിസംബര്‍ 23)  രാവിലെ 11ന് ഭാരത സര്‍ക്കാരിനു വേണ്ടി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വീകരിക്കും. സഹകരണമന്ത്രിയുടെ ചേമ്പറില്‍ നടക്കുന്ന പരിപാടിയില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍്, എന്‍.സി.സി. അഡീ.ഡയറക്ടര്‍ മേജര്‍ ജനറല്‍ അനൂപ് കുമാര്‍ എന്നിവരും പങ്കെടുക്കും.

പി.എന്‍.എക്‌സ്.5493/17

date