Skip to main content

രാസവളങ്ങളുടെ വില്‍പ്പന പി.ഒ.എസ് മെഷീന്‍ വഴി മാത്രം

 

     കേന്ദ്രസര്‍ക്കാരിന്റെ തീരുമാന പ്രകാരം 2018 ജനുവരി ഒന്നു മുതല്‍ സബ്‌സിഡിയോടെ നല്‍കുന്ന രാസവളങ്ങളായ യൂറിയ, സിംഗിള്‍ സൂപ്പര്‍ഫോസ്‌ഫേറ്റ്, എന്‍..പി.കെ കോംപ്ലക്‌സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് (എം.ഒ.പി) എന്നിവയും സിറ്റി കംപോസ്റ്റും ചെറുകിട വ്യാപാരികള്‍ പി.ഒ.എസ് മെഷീന്‍ വഴി മാത്രമേ വില്‍ക്കാന്‍ പാടുളളൂ. വളം വാങ്ങുന്നതിന് കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്  ഹാജരാക്കണം. ഡിസംബര്‍ 23 ന് ചെറുകിട വ്യാപാരികള്‍ പി.ഒ.എസ് മെഷീനും സ്റ്റോക്ക് രജിസ്റ്ററും സഹിതം കൃഷിഭവനിലെ കൃഷി ഓഫീസറെ സമീപിച്ച് അന്നത്തെ ക്ലോസിംഗ് സ്റ്റോക്ക് സാക്ഷ്യപ്പെടുത്തണം. 24-ാം തീയതി അര്‍ദ്ധരാത്രി പി.ഒ.എസ്. മെഷീനിലെ സ്റ്റോക്ക് പൂജ്യം ആക്കും.  ഡിസംബര്‍ 25-ാം തീയതി മുതല്‍ 27-നകം വ്യാപാരികള്‍ നിശ്ചിത ജില്ലാ കേന്ദ്രങ്ങളില്‍ എത്തി പി.ഒ.എസ്  മെഷീനില്‍ സ്റ്റോക്ക് പുതുക്കി രേഖപ്പെടുത്തണം.  ചെറുകിട വ്യാപാരികള്‍/പി.ഒ.എസ്. യൂസര്‍, സ്റ്റോക്ക് രജിസ്റ്റര്‍, പി.ഒ.എസ് മെഷീന്‍, ആധാര്‍ കാര്‍ഡ്, എം.എഫ്.എം.എസ് ഐ.ഡി. എന്നിവ ഹാജരാക്കണം.  ഫോണ്‍ 0471-2304480 .

date