Skip to main content

മറവന്‍തുരുത്ത് മാതൃകാ ഗ്രാമം പ്രഖ്യാപനം 26ന്

 

മൃഗസംരക്ഷണവകുപ്പിന്റെ 2017-18 വര്‍ഷത്തെ മാതൃകാ പഞ്ചായത്ത് വികസനപദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട വൈക്കം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിനെ  ഡിസംബര്‍ 26 രാവിലെ 9.30ന് മാതൃകാഗ്രാമമായി ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു പ്രഖ്യാപിക്കും. മറവന്‍തുരുത്ത് എസ് എന്‍ ഡി പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി കെ ആശ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ജില്ലാ തല നന്ദിനീ സംഗമം ഉദ്ഘാടനം ചെയ്യും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി സുഗതന്‍, കല മങ്ങാട്ട്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍.ശശി പദ്ധതി വിശദീകരണം നടത്തും. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍ സ്വാഗതവും വെറ്ററിനറി സര്‍ജന്‍ ഡോ.ബി.അനില്‍കുമാര്‍ നന്ദിയും പറയും.

                                                             (കെ.ഐ.ഒ.പി.ആര്‍-2186/17)

date