Skip to main content

ക്ഷീരോല്പാദനത്തില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കും:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

ക്ഷീരോല്പാദനത്തില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കുന്ന തരത്തിലുളള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി.  ജില്ലാ തല ക്ഷീരസംഗമത്തിന്റെ ഭാഗമായുളള കന്നുകാലി പ്രദര്‍ശന മത്സരം ചീപ്പുങ്കല്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരോല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും അഞ്ച് ക്ഷീരസംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ടായി ജില്ലാ പഞ്ചായത്ത് 3.75 കോടി രൂപ നല്‍കും. ക്ഷീരകര്‍ഷകര്‍ക്ക് 22 മൊബൈല്‍ മില്‍ക്കിങ്ങ് യൂണിറ്റുകള്‍ നല്‍കുന്നതിന്  തുക വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ചീപ്പുങ്കല്‍ ക്ഷീര സംഘം പ്രസിഡന്റ് കെ. എന്‍ കൊച്ചുമോന്‍ സ്വാഗതവും ചീപ്പുങ്കല്‍ ക്ഷീര സംഘം സെക്രട്ടറി മനോജ് എം.ജെ  നന്ദിയും പറഞ്ഞു. ഗവ്യജാലകവും ക്ഷീരവികസന സെമിനാറും ക്ഷീരസംഗമത്തിന്റെ ഭാഗമായി നടന്നു.

                                                          (കെ.ഐ.ഒ.പി.ആര്‍-2187/17)

date