നിയമസഭാ സമിതി സിറ്റിംഗ് 27 ന്
കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ഡിസംബര്‍ 27ന് രാവിലെ 11ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. പിന്നോക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹരജികള്‍, നിവേദനങ്ങള്‍ സ്വീകരിക്കും.സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും നിവേദനങഅങള് നല്‍കാം. പിന്നോക്ക വിഭാഗ വികസനം, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, വനം-വന്യജീവി, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, റവന്യൂ തദ്ദേശ സ്വയംഭരണം, തൊഴിലും നൈപുണ്യവും ആരോഗ്യ കുടുംബക്ഷേമം, ഊര്‍ജ്ജം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദേ്യാഗസ്ഥരുമായും സമിതി ചര്‍ച്ച നടത്തും.
- Log in to post comments