Skip to main content

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണ സമാപനം; ഇന്ന്(ജൂലൈ 19)

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തിവന്ന വിവിധ പരിപാടികളുടെ സമാപന യോഗം ഇന്ന് വൈകീട്ട് 3.30ന് ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍  ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യും. ബാലവേല വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ ഉപന്യാസ മത്സരത്തിലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനവും കലക്ടര്‍ ചടങ്ങില്‍ നിര്‍വഹിക്കും.തുര്‍ന്ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് കൂട്ടയോട്ടം സംഘടിപ്പിക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുക്കും.  ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെയും ശരണബാല്യം പദ്ധതിയുടെയും ആഭിമുഖ്യത്തിലാണ് ജില്ലയില്‍ ഒരു മാസത്തോളം ബാലവേല വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്.

 

date