Skip to main content

അനര്‍ഹമായി കൈവശംവെച്ച മുന്‍ഗണന  കാര്‍ഡുകള്‍ പിടിച്ചെടുത്തു

മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.എസ്. പ്രവീണിന്റെ നേതൃത്വത്തില്‍ പുഞ്ചവയല്‍, കൂളിവയല്‍, പനമരം എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വെച്ച 13 മുന്‍ഗണന റേഷന്‍ കാര്‍ഡുകളും 4 എ.എ.വൈ കാര്‍ഡുകളും പിടിച്ചെടുത്തു.  പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി. സീമ, എസ്.ജെ. വിനോദ്കുമാര്‍, ജോഷി മാത്യു എന്നിവര്‍ പങ്കെടുത്തു.  അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ച 2 സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായ  12093 രൂപ ഈടാക്കി.

date