Skip to main content

സിവില്‍ സര്‍വീസ് ടൂര്‍ണമെന്‍റ്

ഓഗസ്റ്റ് ഏഴിന് സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വീസ് ടൂര്‍ണമെന്‍റിന് എന്‍ട്രികള്‍ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാഡ്മിന്‍റണ്‍ (ഷട്ടില്‍), ഫുട്ബോള്‍, ടേബിള്‍ ടെന്നീസ്, വോളിബോള്‍, ബാസക്കറ്റ്ബോള്‍, കബഡി (വനിത), ക്രിക്കറ്റ്, നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് ആന്‍റ് ബെസ്റ്റ്  ഫിസിക്ക്,  ലോണ്‍ ടെന്നീസ്, ചെസ് എന്നീ ഇനങ്ങളില്‍ സിഎംഎസ് കോളേജ് ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ്  മത്സരം.  പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എന്‍ട്രി ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം അഞ്ചിനകം ജില്ലാ സപോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നല്‍കണം. 

date